2015, ജൂലൈ 26, ഞായറാഴ്‌ച

തുടരുന്നു ....
  ബാല്യകാലത്തെ ഓർമ്മകൾ എനിക്ക് എന്നും വിലപ്പെട്ടതാണ്‌ .  രാവിലെ ഒരു ഗ്ലാസ്‌ പാലുംകൊണ്ട് ഞാനും അച്ഛനും  പറമ്പിലേക്ക് ഇറങ്ങും  .എന്നെകൊണ്ട്‌ പാല് കുടിപ്പിക്കാനാണ് ആ പ്രഭാത സഞ്ചാരം. എന്നാൽ എനിക്ക് പാല് കുടിക്കാൻ ഇഷ്ടമേയല്ല. അത് എന്നേക്കാൾ നന്നായി അച്ഛനറിയാം .അതുകൊണ്ടുതന്നെ അച്ഛൻ ആ പാല്  എന്റെ ഇഷ്ടത്തിനനുസരിച്ച് കളയാനോ , പൂച്ചക്ക് കൊടുക്കണോ, അല്ലെങ്കിൽ സ്വയം കുടിക്കുകയോ ചെയും.പിന്നീട് ഞങ്ങൾ അമ്മയെ ബോദ്യപ്പെടുതനായി ഞാൻ പാല് കുടിക്കാനെടുക്കുന്ന   ഏകദേശ സമയം പറമ്പില് ചുറ്റിനടക്കും .ഓറഞ്ചു പൊട്ടുകളുള്ള ചുവന്ന ഉടുപ്പിട്ട് തോടപ്പുറത്തെ നായർ തറവാടിൻറെ പിന്നാമ്പുറത്തു നിൽക്കുന്ന വലിയ നെല്ലി മരത്തിന്റെ കീഴിലേക്ക് അച്ഛന്റെ വിരൽ തൂങ്ങി കുതിക്കുമ്പോൾ ദേഹത്ത് നിറയുന്ന ഉന്മേഷവും മനസ്സില് നിറയുന്ന സന്തോഷത്തിനും അതിരില്ല.അമ്മ പാല് നിറചുതന്ന ആ ഗ്ലാസിൽ ഞ്ഞാൻ എന്റെ കുഞ്ഞികയ്യുകൊണ്ട് പെറുക്കാൻ പറ്റുന്നിടത്തോളം നെല്ലിക്ക വരിയെടുക്കും . പിന്നെയും എനിക്ക് മതിവരില്ല , ഭാക്കിയുള്ളത് എന്റെ കുഞ്ഞിയുടുപ്പിൽ നിറയ്ക്കും .പിന്നെ അത് വീട്ടിലെതിക്കുന്നതുവരെ ഒരു ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുതതുപോലെയാണ് .ആ തറവാട്ടിലെ എല്ലാവരെയും നല്ല പരിചിതമയതിനാൽ അവിടെ കുസൃതി കാണിക്കാൻ എനിക്ക് തെല്ലും ഭയമില്ല . വാക്കുകളെ കൊണ്ട് അതെല്ലാം എത്ര മാത്രം പറഞ്ഞറിയിക്കാൻ പറ്റുമെന്ന് എനിക്കറിയില്ല.നിലത്തുറക്യാത്ത കുഞ്ഞി കാലുകളാൽ ,പാതസ്വരം കിലുക്കി ഓടുമ്പോൾ, അച്ഛന്റെ തോളിൽ ഇരുന്നു  ഞാൻ കാട്ടിയ തമാശകൾ ,...അതെല്ലാം ഓർക്കുമ്പോൾ തന്നെ ചിരിവരുന്നു. അന്ന് കടിച്ചുതുപ്പിയ നെല്ലിക്യയുടെ ചവര്പ്പും പുളിയും മദുരവുമെല്ലാം ഓർക്കുമ്പോൾ ഒരു സുഖമുണ്ട് ....
                                                                                                               ......തുടരും greeshmaranjith1@gmail.com

2015, ജൂലൈ 23, വ്യാഴാഴ്‌ച

ente nalla ormakal

എന്റെ നല്ല ഓർമ്മകൾ 

ചിന്ടിക്കുമ്പോൾ വിപുലമായി തോനാവുന്നതും  എന്നാൽ സത്യത്തിൽ ലളിതവും മനോഹരവുമായ ഒരു തിരിഞ്ഞുനോക്കലാണ്  ഓർമ്മകൾ .
ഇ ലേഖനത്തിലുടെ ഞാൻ തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ് . ഏതൊരാളുടെയും ഓര്മയുടെ വേര് അവന്റെ ബാല്യത്തിലാണ് തുടങ്ങുക.ഞാനും എന്റെ ബാല്യത്തിൽ നിന്ന് തുടങ്ങുകയാണ്. അന്നത്തെ നിഷ്കളങ്കമായ പുഞ്ചിരിയും കൊഞ്ചൽ നിറഞ്ഞ 
സംസാരവുമെല്ലാം തിരിചുവന്നെങ്കിലെന്നു ഞാൻ ഒരുപാടു കൊതിക്കുന്നു.
                                                                                          തുടരും......